ആരാണ് രക്തസാക്ഷി?
ബലിമൃഗമായി
പോരില്‍ പിടഞ്ഞു വീണവനോ?
ഹാ! എന്റെ വിധിയെന്നു കരഞ്ഞ്പോരില് പിടഞ്ഞു വീണവനോ?
ശത്രുവിന്റെ കൈപിഴയില്‍
കുഴഞ്ഞു വീണവനോ?
അതോ നക്ഷത്രങ്ങളെ ചവുട്ടി
ഉഷ്ണ പ്രപഞ്ചങ്ങളെ ഉണര്‍ത്താന്‍
പട നയിച്ചവനോ?
ഹൃദയത്തില്‍ ഊതിപൊലിപ്പിച്ച തീക്കനല്‍
അന്ധകാരത്തിന്റെ മുഖത്ത്
അലറി തുപ്പിയവനോ?
ആരാണ് രക്തസാക്ഷി?
രക്തസാക്ഷിയെ പ്രതി
ഒരമ്മയും കരയുകയില്ല.
രക്തസാക്ഷി നഷ്ടപ്പെട്ടവനല്ല.
ഉള്ളില്‍ ഉറപ്പിച്ച കഠാര
ശത്രുവില്‍ ഇറക്കും വരെ
ഇമ പൂട്ടാത്തവന്
ചതിയില്‍ പിന്‍കഴുത്ത് തകരുമ്പോഴും
ആകാശനീലിമയെ ഉമ്മവെയ്ക്കുന്നൊരു
കൊടിക്കൂറയായി തലയുയര്‍ത്തിയവന്‍.
രക്തസാക്ഷി ഒരു പ്രതീക്ഷയാണ്.
പ്രളയങ്ങളില്‍ ഒലിച്ചുപോകാത്ത
ധീരന്മാരുടെ ഹൃദയദലങ്ങളില്‍
വിരിഞ്ഞു തുടുത്ത വടാമലര്‍
രക്തസാക്ഷിയെ കുറിച്ചുള്ള പല കവിതകളും വായിച്ചപ്പോള്‍ മനസ്സ് പറഞ്ഞത്.
ReplyDeleteരക്തസാക്ഷി ഒരു പ്രതീക്ഷയാണ്.
ReplyDeleteപ്രളയങ്ങളില്‍ ഒലിച്ചുപോകാത്ത
ധീരന്മാരുടെ ഹൃദയദലങ്ങളില്‍
വിരിഞ്ഞു തുടുത്ത വടാമലര്‍
എങ്ങിനെയായാലും വേണ്ടില്ല, ചിലര്‍ക്ക് ഒരു രക്തസാക്ഷിയെ കിട്ടിയാല്‍ മതി.
ReplyDeleteഅതെ പലരും ഇന്നൊരു രക്തസാക്ഷിയെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു
ReplyDeleteആശംസ്സകള്‍
എല്ലാവര്ക്കും അറിയാവുന്ന നിര്‍വചനം ആണിത് പക്ഷെ ..മാഷിത് വളരെ ശക്തമായ ഭാഷയില്‍ പറഞ്ഞിരിക്കുന്നു
ReplyDeleteമാഷിന്റെ കവിതയുടെ ശൈല്ലിയെ അഭിനദിക്കാന്‍ കഴിയാതെ വയ്യ ..ഭാവുകങ്ങള്‍
സ്നേഹത്തോടെ ...പ്രദീപ് .
ഇവിടെ പലരും രാഷ്ട്രീയ ഗുണ്ടകളെ രക്തസാക്ഷികളായി കാണുന്നു എന്നു തോന്നുന്നു. എന്റെ സങ്കല്‍പ്പത്തില്‍ ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി സ്വജീവിതം ബലികഴിച്ച ഭഗത്സിംഗ് മുതല്‍ വര്‍ഗ്ഗീസ് വരെയുള്ളവര്‍ ആണ് രക്തസാക്ഷികള്‍.
ReplyDeleteഇന്നും മരണമില്ലാതെ ജീവിക്കുന്നവര്‍ അതാതു കാലങ്ങളില്‍ തന്നിലെ വെളിപാടുകളുടെ വെളിച്ചത്തില്‍ കാണപ്പെടുന്ന പൊരുത്തക്കേടുകളോടു നിരന്തര കലഹത്തില്‍ ഏര്‍പ്പെട്ടവരായിരുന്നു.
ReplyDeleteരക്തസാക്ഷികളെക്കുറിച്ചുള്ള ഈ വിചാരം പൊള്ളുന്ന ചില ഓർമകൾ തരുന്നു.രക്തസാക്ഷി ഒരു പ്രതീക്ഷയാണ്, അതെ രക്തസാക്ഷി മരിക്കില്ല, ജീവിച്ചിടുന്നു ഞങ്ങളിലൂടെയെന്നു പറയാൻ പുതിയ ധിക്കാരങ്ങൾ പിറക്കുന്നോളം.
ReplyDelete'ചതിയില്‍ പിന് കഴുത്ത് തകരുമ്പോഴും
ReplyDeleteആകാശ നീലിമയെ ഉമ്മ വെയ്ക്കുന്നൊരു
കൊടിക്കൂറയായി തലയുയര്‍ത്തിയവന്‍ '
....രക്തസാക്ഷി മരിക്കുന്നില്ല.
അഭിനന്ദനങ്ങള്‍ സുഹൃത്തേ.
ഭാനു, മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ വരികളിൽ എല്ലാമുണ്ട്...എല്ലാം.
ReplyDeleteഏതു വരികള്‍ക്കിടയില്‍ വായിച്ചാലും താങ്കളുടെ ചിന്തകള്‍ പ്രപഞ്ചം തിരയുന്ന ചിത്രങ്ങള്‍ ...ഈ വരികളിലും അതിന്റെ അനന്തമനോഹാരിത..
ReplyDeleteരക്തസാക്ഷി ഒരു പ്രതീക്ഷയാണ്.
ReplyDeleteപ്രളയങ്ങളില്‍ ഒലിച്ചുപോകാത്ത
ധീരന്മാരുടെ ഹൃദയദലങ്ങളില്‍
വിരിഞ്ഞു തുടുത്ത വടാമലര്‍
രക്തസാക്ഷികള്‍ വലിയ വലിയ ആദര്‍ശങ്ങള്‍ക്ക് വേണ്ടി ജീവ ബലി അര്പ്പിക്കുന്നവരാന്..അല്ലാതെ ഗുണ്ടാപ്പണി ചെയ്തു ഓലക്കീറിന്റെ അടിയില്‍ പോകുന്നവര്‍ അല്ല...ഇതെല്ലാം പോയ കാലത്തിന്റെ സുകൃതം..ഭാനു മാഷിന്റെ ശൈലി അതീവ ഹൃദ്യം..ആശംസകള്‍..
ReplyDeleteമനുഷ്യന്റെ മാത്രമല്ല ഇ .സി.ജി എടുക്കാവുന്നത്.കവിതയ്ക്കും എടുക്കാം. സാഹിത്യത്തില്‍ കവിതയ്ക്ക് മാത്രമേ ആ സൗകര്യം ഉള്ളൂ.നിര്‍ജീവമായ കവിതകളില്‍ കൂടി തരംഗങ്ങള്‍ കടന്നു പോകുമ്പോള്‍ തരംഗങ്ങള്‍ കോമയില്‍ കിടക്കും. ഈ കവിത ഒരു ആരോഗ്യമുള്ള ഹൃദയ തരംഗം സൃഷ്ട്ടിക്കുന്നു. നന്ന്.
ReplyDeleteഅവനവനു വേണ്ടി അല്ലാതെ ജീവന് ബലികൊടുത്തവാന് രക്ത സാക്ഷി
ReplyDeleteശരിക്കും ആരാണ് രക്തസാക്ഷി
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
ഉള്ളില്‍ ഉറപ്പിച്ച കഠാര
ReplyDeleteശത്രുവില്‍ ഇറക്കും വരെ
ഇമ പൂട്ടാത്തവന്
ചതിയില്‍ പിന്‍കഴുത്ത് തകരുമ്പോഴും
ആകാശനീലിമയെ ഉമ്മവെയ്ക്കുന്നൊരു
കൊടിക്കൂറയായി തലയുയര്‍ത്തിയവന്‍..
ചോദ്യവും ഉത്തരവും വായിച്ചു,ആശംസകൾ.....
ReplyDeleteരക്തസാക്ഷി ആരെന്ന ചോദ്യവും അതിന്റെ നിർവ്വചനവും ഇഷ്ടായി..
ReplyDeletekollam
ReplyDeleteരക്തസാക്ഷി എല്ലാവരുടെയും മനസ്സില്‍ ജീവിക്കുന്നവന്.
ReplyDeleteശക്തമായ വരികളില്‍ എല്ലാം അടങ്ങിയിരിക്കുന്നു.
ഇവിടെ ഒരു രക്തസാക്ഷിയെ വിവര്‍ത്തനം ചെയ്യുന്നു
ReplyDeletegood work!
ReplyDeletewelcome to my blog
nilaambari.blogspot.com
if u like it follow and support me.